Home programes ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാൾ നാടിന് സമർപ്പിച്ചു

ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാൾ നാടിന് സമർപ്പിച്ചു

0
ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാൾ നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട നഗരസഭ മാപ്രാണം സെന്ററിൽ പുനർനിർമ്മിച്ച ശ്രീ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാൾ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഒന്നാം കേരള നിയമസഭയിലെ തദ്ദേശ സ്വയംഭരണ – പിന്നോക്ക ക്ഷേമ വകുപ്പ് മുൻ മന്ത്രിയുമായിരുന്ന പി കെ ചാത്തൻ മാസ്റ്ററുടെ 35-ാം അനുസ്മരണ ദിനത്തിലാണ് ഹാൾ നാടിന് സമർപ്പിച്ചത്.

ആളുകൾക്ക് കേവലം കെട്ടിടം മാത്രമല്ല ഇതെന്നും ഒരുപാട് ഓർമ്മകൾ നൽകുന്ന ഇടമാകണമെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഇലക്ട്രിസിറ്റി ബിൽ, വാട്ടർ കണക്ഷൻ എന്നിവയ്ക്ക് വേണ്ടി ചെറിയ തുക ഹാൾ ഉപയോഗത്തിന് ഈടക്കണമെന്നും സമൂഹത്തിനോട് നമുക്കൊരു ഉത്തരവാദിത്തം വേണമെന്നും മന്ത്രി പറഞ്ഞു.

ചാത്തൻ മാഷിന്റെ പ്രവർത്തനങ്ങളും നാടിന് നൽകിയ സംഭാവനകളും ഒരിക്കലും വിസ്മരിക്കാൻ കഴിയാത്തതാണെന്നും ഈ സ്ഥാപനം നിലനിൽക്കേണ്ടത് ഏവരുടെയും ചുമതലയാണന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ – പിന്നോക്ക ക്ഷേമ വകുപ്പുകൾക്ക് കാര്യക്ഷമമായ നേതൃത്വം കൊടുത്ത് ഇരിങ്ങാലക്കുടയുടെ അഭിമാനമായ ചാത്തൻ മാഷിന് ഉചിതമായ സ്മാരകം ഉയർന്നിരിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. കൃത്യമായ പരിപാലനം ഉറപ്പാക്കി നിരവധി പേർക്ക് അവരുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളുടെ ഇടമായി ഹാൾ മാറട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൂന്നര കോടി ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ കാർ പാർക്കിംഗ് ഏരിയ, ഡൈനിംഗ് ഏരിയാ, അടുക്കള, ആവശ്യമായ ശുചിമുറികൾ, സ്റ്റേജ് സൗകര്യം, 2 ഗ്രീൻ റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

ചടങ്ങിൽ മുൻസിപ്പൽ എഞ്ചിനീയർ ഗീതകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് ചെയർപേഴ്സൺ ടി വി ചാർളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി വി ഷിബിൻ, സുജ സഞ്ജീവ് കുമാർ, അംബിക പളളിപ്പുറത്ത്, കൗൺസിലർമാരായ സി എം സാനി, അഡ്വ. കെ ആർ വിജയ, സന്തോഷ് ബോബൻ, അൽഫോൻസാ തോമസ്, പി ടി ജോർജ്ജ്, അഡ്വ. പി സി മുരളീധരൻ, സൂപ്രണ്ട് ദിലേഷ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here