ആരോഗ്യ പ്രവർത്തകർക്ക് എതിരായ ആക്രമണം; ഡോക്ടർമാരുടെ സമരത്തിൽ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു

2

ആരോഗ്യ പ്രവർത്തകർക്ക് എതിരായ ആക്രമണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ കൂട്ടമായി പണിമുടക്കിയതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭിച്ചു. മെഡിക്കൽ കോളജുകളിൽ അടക്കം ഒപി മുടങ്ങിയതോടെ നൂറ് കണക്കിന് രോഗികൾ വലഞ്ഞു.

Advertisement
IMG 20230317 WA0068

വൈകിട്ട് ആറ് മണി വരെയാണ് സമരം. ന്യായമായ ആവശ്യങ്ങൾ ഉയർത്തിയിരുന്നു സമരമെങ്കിലും വലഞ്ഞത് രോഗികളാണ്. എല്ലാ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഡോക്ടറെ കാത്ത് രോഗികളുടെ നീണ്ട നിര തന്നെ ഉണ്ടായി. ഐഎംഎ സംസ്ഥാന ഘടകം, കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ, സ്റ്റുഡന്റ്സ് യൂണിയനുകൾ എന്നിവരെല്ലാം പണിമുടക്കിൽ അണിനിരന്നതോടെ ആരോഗ്യമേഖല അക്ഷരാർത്ഥത്തിൽ നിശ്ചലമായി. പണിമുടക്കിയ ഡോക്ടർമാർ എല്ലാ ജില്ലകളിലും പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു.  പല ആശുപത്രികളിലും പണിമുടക്ക് അറിയാതെ രോഗികൾ ആശുപത്രിയിൽ എത്തിയിരുന്നു. കാത്തിരുന്നിട്ടും ഫലമില്ലെന്ന് അറിഞ്ഞതോടെ മിക്ക രോഗികളും മടങ്ങി. കോഴിക്കോട്ട് ദൂരെ സ്ഥലങ്ങളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് എത്തിയ രോഗികൾ ആംബുലൻസുകളിൽ ഏറെ നേരം കാത്തുകിടന്നു. സ്വകാര്യ ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടന്നത്.
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന പ്രതിഷേധയോഗം ഐ.എം.എ മുളകുന്നത്തുകാവ് സെക്രട്ടറി ഡോ. ടി.ആർ രാജേഷ് ഉൽഘടനം ചെയ്‌തു. കെ.ജി.എം.സി.ടി.എ മീഡിയ പേഴ്സൺ ഡോ.ബിജോൺ ജോൺസൺ സമര സാഹചര്യം വിശദികരിച്ചു. പോസ്റ്റ്‌ ഗ്രാജ്വറ്റ് അസോസിയേഷൻ സെക്രട്ടറി അതുൽ കൃഷ്ണ ഹരി, പ്രസിഡന്റ് അജയ് കൃഷ്ണ, സ്റ്റുഡന്റ് യൂണിയൻ ചെയർപേഴ്സൺ ഗീതു കൃഷ്ണ എന്നിവർ യോഗത്തിനെ അഭിസംബോധന ചെയ്‌തു. തുടർന്ന് ഓ.പി ബ്ലോക്കിൽ നിന്ന് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സംസ്ഥാനവ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ സമരത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചുകൊണ്ട് 12 മണിക്കൂർ  പണിമുടക്കി.

STRIKE 1

ജൂബിലി മെഡിക്കൽ കോളേജിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഐഎംഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ ജോസൺ വര്ഗീസ് ഉദ്ഘാടനം ചെയ്തു. ഡോ ശോഭന മോഹൻദാസ് അധ്യക്ഷത വഹിച്ച തേക്കിൻ കാഡ് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ ഐഎംഎയുടെ ജില്ലാ ചെയർപേഴ്സൺ ഡോക്ടർ മോളി ബേബി, കേന്ദ്ര കമ്മിറ്റി അംഗകളായ ഡോക്ടർ പി ഗോപികുമാർ, ഡോ ജയിൻ ചിമ്മൻ, സംസ്ഥാന കൺവീനർ ഡോ പവൻ  മധുസൂദനൻ, മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ ദേവദാസ്, ഡോ ജിജു (ജില്ലാ കൺവീനർ ), ഡോ ഗിൽവാസ് (മെഡിക്കൽ സുപ്പീരിന്റെൻഡന്റ് ജുബിലീ മെഡിക്കൽ കോളേജ്) തുടങ്ങിയവർ നേതൃത്വം നൽകി. തൃശ്ശൂർ വൈസ് പ്രസിഡന്റ്‌ ഡോ ശർമിള, തൃശ്ശൂർ സെക്രട്ടറി ഡോ ജോസഫ് ജോർജ്, ഡെന്റൽ അസോസിയേഷൻ ഭാരവാഹികളായ ഡോ ജിയോ ഫ്രാൻസിസ്, ഡോ സുരേഷ് കുമാർ, ഡോ ബൈജു (KGMCTA), ഡോ അസീന (KGMOA), ഡോ ബിന്ദു (ഇൻഷുറൻസ് മെഡിക്കൽ ഓഫീസർസ് ), മറ്റു ഹോസ്പിറ്റൽ മാനേജ്മെന്റ്, മെഡിക്കൽ സംഘടന ഭാരവാഹികൾ സംസാരിച്ചു

Advertisement