നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികന് പരിക്ക്

8

ചൂണ്ടലിൽ നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികന് പരിക്ക്. തോളൂർ സ്വദേശി കല്ലുകടവിൽ വീട്ടിൽ ദാസ് മകൻ ബിനീഷിന് (42) ആണ് പരിക്കേറ്റത്.
ഗുരുവായൂർ റോഡിൽ ചൂണ്ടൽ സെന്ററിൽ പുലർച്ചെയാണ് അപകടം. രാത്രി വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. നായ കുറുകെ ചാടിയതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ബിനീഷിനെ കുന്നംകുളം യൂണിറ്റി  ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

Advertisement
Advertisement