
തിരുവില്വാമലയിൽ മിണ്ടാപ്രാണിയോട് കൊടും ക്രൂരത. തെരുവ് കാളയുടെ കാൽ വെട്ടിയോടിച്ചു. കാലങ്ങളായി പ്രദേശത്തു അലഞ്ഞു തിരിയുന്ന തെരുവ് കാളയുടെ കാൽ വെട്ടിയൊടിച്ചനിലയിൽ കണ്ടെത്തി. അവശനായ കാളയെ നാട്ടുകാർ കെട്ടിയിട്ട് സംരക്ഷണമൊരുക്കി. മൃഗ ഡോക്ടറെ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ദിവസങ്ങൾക്ക് മുൻപ് തിളച്ച വെള്ളമോ ആസിഡോ ഒഴിച്ച് ദേഹം പൊള്ളലേറ്റിട്ടുണ്ട്. അതിന്റെ മുറിവുണങ്ങുന്നതിന് മുൻപാണ് കാൽ വെട്ടിയോടിച്ച നിലയിൽ കണ്ടത്. മൂന്നു കാലിൽ വിഷമിച്ച് നടന്ന കാളയെ നാട്ടുകാരായ യുവാക്കൾ ചേർന്ന് മലാറ ഭാഗത്ത് ഒരു വീടിനു ചേർന്ന് കെട്ടിയിട്ട് സംരക്ഷിക്കുകയാണിപ്പോൾ.