
ദേശീയപാത വികസനപ്രവൃത്തികൾ നടക്കുന്നതിനാൽ ഈ റൂട്ടിൽ പലയിടങ്ങളിലും വാഹനങ്ങൾ കടന്ന് പോകുവാനുള്ള സൗകര്യം കുറവാണ്
വാടാനപ്പള്ളി ഏങ്ങണ്ടിയൂരിൽ ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് അപകടം. അപകടത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ പുലർച്ചെയാണ് അപകടം. ബസ് പെട്ടന്ന് കയറിവന്നപ്പോൾ ഡ്രൈവർ ബ്രേക്ക് ചവിട്ടിയെങ്കിലും വണ്ടി നിയന്ത്രണം വിട്ട് റോഡിനോട് ചേർന്നുള്ള വലിയമരത്തിൽ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. പെരുമ്പാവൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് ലോഡുമായിപോകുകയായിരുന്നു ലോറിയാണ് അപാടത്തിൽപ്പെട്ടത്. ദേശീയപാത വികസനപ്രവൃത്തികൾ നടക്കുന്നതിനാൽ ഈ റൂട്ടിൽ പലയിടങ്ങളിലും വാഹനങ്ങൾ കടന്ന് പോകുവാനുള്ള സൗകര്യം കുറവാണ്. അപകടമുണ്ടായ ഏങ്ങണ്ടിയൂർ ചന്തപ്പടി ഭാഗത്ത് റോഡിന്റെ പകുതി ഭാഗത്ത് കൂടി മാത്രമാണ് വാഹനങ്ങൾക്ക് കടന്ന് പോകുന്നതിന് സൗകര്യമുള്ളു. ഇത് കണക്കാതെയുള്ള വാഹനങ്ങളുടെ യാത്രയാണ് അപകടത്തിന് കാരണമാവുന്നതെന്നാണ് ആക്ഷേപം.