ചേർപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരിയെ ആക്രമിച്ചയാൾ അറസ്റ്റിൽ

16

ചേർപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരിയെ ആക്രമിച്ചയാൾ അറസ്റ്റിൽ. ചേർപ്പ് ചെറു ചേനം കാര്യാട്ട് വീട്ടിൽ അസീസ് (45) ആണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു സംഭവം. ചെവി വേദനയുമായി ആശുപത്രി യിലെത്തിയ അസീസിനോട് ഡോക്ടർമാരില്ല എന്ന് പറഞ്ഞതിൽ പ്രകോപിതനായിരുന്നു ആക്രമണം. ആശുപത്രിയിലെ ഒ പി യിൽ ഉണ്ടായിരുന്ന ജീവനക്കാരി ഷാജിഹയ്ക്കയെ മർദ്ദിക്കുകയും മൊബൈൽ ഫോൺ തട്ടിത്തെറിപ്പിക്കുകയും ഭിന്നശേഷിക്കാരിയായ നഴ്സിംഗ് ഓഫീസർ സീബയ്ക്ക് നേരെ വധഭീഷണി നടത്തുകയും ചെയ്തതിനെ തുടർന്ന് ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement