
കുന്നംകുളത്ത് വീട്ടിനുള്ളിൽ വയോധികന്റെ മൃതദേഹം ദുർഗന്ധം വമിച്ച നിലയിൽ കണ്ടെത്തി. കാണിപ്പയ്യൂർ ആനായ്ക്കൽ സ്വദേശി ഗിരീഷ്(62) ആണ്
മരിച്ചത്. കുന്നംകുളം ആനായ്ക്കലിലെ വീട്ടിലെ കിടപ്പ് മുറിയിലാണ് ഗിരീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരിച്ച ഗിരീഷ് വീട്ടിൽ തനിച്ചായിരുന്നു താമസം. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി. അതേസമയം ആത്മഹത്യയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.