പാറമേക്കാവ് ഉത്സവത്തിന് കൊടിയിറങ്ങി

7

പാറമേക്കാവ് ക്ഷേത്രോത്സവം ആറാട്ടോടെ സമാപിച്ചു. രാവിലെ നടതുറന്ന് പളളി യുണർത്തലും ഉഷപൂജയും ശീവേലിയും കഴിഞ്ഞ് കേളത്ത് അരവിന്ദാക്ഷനും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം നടന്നു. പാറമേക്കാവിൽ ദീർഘകാലം മേളം മുൻ നിരയിൽ പ്രവർത്തിച്ച കേളത്ത് അരവിന്ദാക്ഷനെയും കതിനപ്രവൃത്തി ചെയ്യുന്ന വെളുത്തേടത്ത് സുന്ദരൻ നായരെയും ഉപഹാരം നൽകിയും പൊന്നാടയണിയിച്ചും പാറമേക്കാവ് ദേവസ്വം പ്രസി ഡണ്ട് ഡോ.എം.ബാലഗോപാൽ, സെക്രട്ടറി ജി.രാജേഷ് എന്നിവർ ചേർന്ന് ആദരിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലിന് ആറാട്ടുബലി കഴിഞ്ഞ് വടക്കുംനാഥക്ഷേത്രത്തിലെ ചന്ദ്രപുഷ്കരണി തീർഥക്കുളത്തിലേക്ക് ആറാട്ടെഴുന്നളളത്ത് നടന്നു. ആറാട്ടിനു ശേഷം ഏഴാനപ്പുറത്ത് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാറമേക്കാവിലേക്ക് തിരിച്ചെഴുന്നള്ളി. അത്താഴപൂജക്ക് ശേഷം ശ്രീഭൂതബലി കഴിച്ച് ഉത്സവം സമാപിച്ചു. രാത്രി 7.30 ന് പരയ്ക്കാട് തങ്കപ്പൻമാരാർ, കുനിശേരി ചന്ദ്രൻറെയും നേതൃത്വത്തിലുള്ള പഞ്ചവാദ്യവും നടന്നു.

Advertisement
Advertisement