പുറ്റേക്കര സ്കൂളിൽ എസ്.പി.സിയുടെ പാസിംഗ് ഔട്ട് പരേഡ്; സല്യൂട്ട് സ്വീകരിച്ച് എം.എൽ.എ

11

പുറ്റേക്കര സെന്റ് ജോർജസ് ഹയർസെക്കൻഡറി സ്കൂളിന്റെയും സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ പറപ്പൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.പി.സി (സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്) നേതൃത്വത്തിൽ പാസിംഗ് ഔട്ട് പരേഡ് പുറ്റേക്കര സെന്റ് ജോർജസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. നാല് പ്ലാറ്റൂണുകളുടെ നേതൃത്വത്തിലാണ് പരേഡ് നടത്തിയത്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ സി.വി പ്രദീപ്, പേരാമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി അശോക കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആനി ജോസ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ഉഷദേവി, തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ രഘുനാഥൻ, സംഘാടക സമിതി ഭാരവാഹികളായ ചെയർപേഴ്സൺ വാർഡ് മെമ്പർ ലിന്റി ഷിജു, പൂറ്റേക്കര പി.ടി.എ പ്രസിഡണ്ട് സി വി കുര്യാക്കോസ്, പറപ്പൂർ പി.ടി.എ പ്രസിഡണ്ട് പി.ടി ജോസഫ്, പേരാമംഗലം പോലീസ് സബ് ഇൻസ്പെക്ടർ വി.എസ് സന്തോഷ്, ജനപ്രതിനിധികളായ, ആൻസി വില്യംസ്,ലീല രാമകൃഷ്ണൻ, കെ.എം.ലെനിൻ, ശ്രീകല കുഞ്ഞുണ്ണി, ഷീല തോമസ്, ഷീന വിൽസൺ, സ്കൂൾ മാനേജർ മാരായ ഫാദർ സെബി പുത്തൂർ, എം ഫ്രാൻസിസ് ജോർജ്, സ്കൂൾ പ്രധാന അധ്യാപകരായ ജയലത കെ ഇഗ്നേഷ്യസ്, ലേഖ ഡേവിസ്, ബിനു ടി പനക്കൽ, വർക്കിംഗ് മാനേജർ മാരായ എംഎൽ ഫ്രാൻസിസ്, സാജു ജോർജ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ.വി. ഹേന ടീച്ചർ, ലിജോ ജോൺ മാസ്റ്റർ, എ.വി. ലിജോ മാസ്റ്റർ, സെസിൽ സിയാ ടീച്ചർ, എം.പി.ടി.എ പ്രസിഡന്റുമാരായ പുഴക്കൽ ബ്ലോക്ക് പഞ്ചായത്തംഗം ഷീല സുനിൽകുമാർ, ഷാജി ഹാൻസൺ, ജോസഫ് പാലയൂർ, ഷാജു ചാക്കോ സി, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് സി.പി ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എസ്.പി.സിയിൽ വിവിധ മേഖലയിൽ പ്രാവിണ്യം തെളിയിച്ചവരെ ആദരിച്ചു.

Advertisement
Advertisement