Home Kerala Thrissur ഇന്ത്യയിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ അനാഛാദനം തൃശൂരിൽ പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും; 12 കോടി ചെലവില്‍ സ്വര്‍ണം പൊതിഞ്ഞ ശ്രീ സീതാരാമസ്വാമി ക്ഷേത്രം, ശ്രീ ശിവക്ഷേത്രം, ശ്രീ അയ്യപ്പക്ഷേത്രം എന്നീ മൂന്ന് ശ്രീകോവിലുകളുടെ സമര്‍പ്പണവും ഇന്ന്

ഇന്ത്യയിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ അനാഛാദനം തൃശൂരിൽ പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും; 12 കോടി ചെലവില്‍ സ്വര്‍ണം പൊതിഞ്ഞ ശ്രീ സീതാരാമസ്വാമി ക്ഷേത്രം, ശ്രീ ശിവക്ഷേത്രം, ശ്രീ അയ്യപ്പക്ഷേത്രം എന്നീ മൂന്ന് ശ്രീകോവിലുകളുടെ സമര്‍പ്പണവും ഇന്ന്

0
ഇന്ത്യയിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ അനാഛാദനം തൃശൂരിൽ പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും; 12 കോടി ചെലവില്‍ സ്വര്‍ണം പൊതിഞ്ഞ ശ്രീ സീതാരാമസ്വാമി ക്ഷേത്രം, ശ്രീ ശിവക്ഷേത്രം, ശ്രീ അയ്യപ്പക്ഷേത്രം എന്നീ മൂന്ന് ശ്രീകോവിലുകളുടെ സമര്‍പ്പണവും ഇന്ന്

ഇന്ത്യയിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ അനാഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച നിർവഹിക്കും. പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തില്‍ 12 കോടി രൂപ ചെലവില്‍ സ്വര്‍ണം പൊതിഞ്ഞിട്ടുള്ള ശ്രീ സീതാരാമസ്വാമി ക്ഷേത്രം, ശ്രീ ശിവക്ഷേത്രം, ശ്രീ അയ്യപ്പക്ഷേത്രം എന്നീ മൂന്ന് ശ്രീകോവിലുകളുടെ സമര്‍പ്പണവും ഇതോടൊപ്പം പ്രധാനമന്ത്രി നിർവഹിക്കും. ചൊവ്വാഴ്ച വൈകീട്ട് ആറിന് വീഡിയോ കോളിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനങ്ങൾ നിര്‍വഹിക്കുക. ശ്രീകോവിലുകള്‍ 24 കാരറ്റില്‍ 18ഓളം കിലോ സ്വര്‍ണം ഉപയോഗിച്ചാണ് സ്വര്‍ണം കൊണ്ട് പൊതിഞ്ഞിട്ടുള്ളത്. ക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് അംഗവും കല്യാണ്‍ ജുവലേഴ്‌സ് എം.ഡി.യുമായ ടി.എസ്. കല്യാണരാമനാണ് 12 കോടി രൂപ ചെലവില്‍ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവിലുകള്‍ സമര്‍പ്പിക്കുന്നത്. ടി.എസ്. കല്യാണരാമന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോളിലൂടെ ശ്രീകോവിലുകളുടെ സമര്‍പ്പണവും ഹനുമാന്‍ പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിക്കുമെന്ന് സമ്മതിച്ചത്. 40ഓളം തൊഴിലാളികള്‍ ആറ് മാസംകൊണ്ടാണ് സ്വര്‍ണം പൊതിയലിന്റെ പണി പൂര്‍ത്തീകരിച്ചത്. ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിന്റെ മുന്‍വശത്ത് 55 അടി ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഹനുമാന്‍ വിഗ്രഹം ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് നന്ദ്യാല്‍ ജില്ലയില്‍ അല്ലഗഡയില്‍ ശ്രീ ഭാരതി ശില്പ കലാമന്ദിരത്തിലെ ശില്പി വി. സുബ്രഹ്‌മണ്യം ആചാര്യയുടെ നേതൃത്വത്തിലാണ് തയാറാക്കിയത്. 30ഓളം തൊഴിലാളികള്‍ മൂന്ന് മാസത്തോളം സമയമെടുത്താണ് ഹനൂമാന്‍ പ്രതിമക്ക് രൂപം നല്‍കിയത്. ഹനുമാന്‍ പ്രതിമയില്‍ ലേസര്‍ ഷോയും ഒരുക്കുന്നുണ്ട്. രാമായണത്തിലെ വിവിധ രംഗങ്ങള്‍ ഹനൂമാന്‍ ചാലിസ ഓഡിയോ പശ്ചാത്തലത്തിണ്‍ ഹനുമാന്‍ പ്രതിമയിലൂടെ പ്രദര്‍ശിപ്പിക്കുന്ന ലേസര്‍ ഷോവിന്റെ ദൈര്‍ഘ്യം 10 മിനിറ്റാണ്. സംസ്ഥാനത്തുതന്നെ ഇത്തരം ലേസര്‍ ഷോ ഒരുക്കുന്നത് ഇതാദ്യമായിട്ടാണ്. ഹനുമാന്‍ പ്രതിമയ്ക്കും ലേസര്‍ ഷോവിനും കൂടി ഏതാണ്ട് രണ്ടര കോടി രൂപയോളം ചെലവ് വരും. തൃശൂര്‍ ജില്ലാ കളക്ടര്‍ ശ്രീ കൃഷ്ണ തേജ, ക്ഷേത്രത്തിന്റെയും മഹാകുംഭാഭിഷേക സമിതിയുടേയും ഭാരവാഹികളായ ടി.എസ്. കല്യാണരാമന്‍, ടി.എസ്. രാമകൃഷ്ണന്‍, ടി.ആര്‍. രാജഗോപാല്‍, ടി.എ. ബാലരാമന്‍, ടി.എസ്. പട്ടാഭിരാമന്‍, ടി.എസ്. അനന്തരാമന്‍, ടി.എസ്. വിശ്വനാഥയ്യര്‍, ഡി. മൂര്‍ത്തി എന്നിവര്‍ പ്രധാനമന്ത്രി വീഡിയോ കോളിലൂടെ നിര്‍വഹിക്കുന്ന സമര്‍പ്പണ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കും. സ്വര്‍ണരഥമുള്ള കേരളത്തിലെ ഏക ക്ഷേത്രം, ശ്രീരാമനും സീതാദേവിയും ഒരേ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം, ഏറ്റവും ഉയരത്തില്‍ ഹനുമാന്‍ പ്രതിമ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം, രഥോത്സവം നടക്കുന്ന ജില്ലയിലെ ഏക ക്ഷേത്രം തുടങ്ങി നിരവധി സവിശേഷതകളുമുള്ള ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തില്‍ 27നാണ് മഹാകുംഭാഭിഷേകം നടക്കുന്നത്. കുംഭഭിഷേകത്തോടനുബന്ധിച്ചിട്ടുള്ള വൈദിക ചടങ്ങുകള്‍ 21ന് ആരംഭിച്ചു. ശ്രീ ശിവക്ഷേത്രത്തില്‍ കര്‍പ്പൂരാദി കലശവും 27ന് സംഘടിപ്പിക്കുന്നുണ്ട്. അന്ന് വരെ വൈകീട്ട് സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. മഹാകുംഭാഭിഷേകത്തിനോടനുബന്ധിച്ച് ക്ഷേത്രത്തില്‍ 20 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. ക്ഷേത്രത്തില്‍ 500 ചതുരശ്ര അടിയിൽ ശ്രീരാമജനനം മുതല്‍ പട്ടാഭിഷേകം വരെ ചുമര്‍ചിത്രം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ നടപാത വീതികൂട്ടല്‍, മണ്ഡപം പുനര്‍നിര്‍മാണം എന്നിവയും വികസനപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here