തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ മൃതദേഹം വിട്ടുകൊടുത്ത സംഭവത്തിൽ ‘വീഴ്ചയെ വെള്ളപൂശി’ പ്രിൻസിപ്പലിന്റെ റിപ്പോർട്ട്: അപകടത്തിൽപ്പെട്ടാണ് ചികിത്സക്കെത്തിയതെന്ന് അറിയിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്‌

61

തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ മൃതദേഹം വിട്ടുകൊടുത്ത സംഭവത്തിൽ റിപ്പോർട്ട് കൈമാറി.
ഡി.എം.ഇക്കും ചീഫ് സെക്രട്ടറിക്കുമാമാണ് പ്രിൻസിപ്പൽ റിപ്പോർട്ട് കൈമാറിയത്. അപകടത്തിൽപ്പെട്ടാണ് ചികിത്സയ്ക്ക് എത്തിയത് എന്ന കാര്യം യൂസഫ് മറച്ചുവെച്ചെന്ന് ഡോക്ടറുടെ മൊഴി റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ യൂസഫിന് ബോധം നഷ്ടപ്പെട്ടിരുന്നില്ല. അപകടം മറച്ചു വച്ചതിനാൽ കേസ് ഷീറ്റിൽ മെഡിക്കൽ ലീഗൽ കേസ് എന്ന് രേഖപ്പെടുത്തിയില്ല. പിന്നീട് യൂസഫിൻ്റെ ബോധം നഷ്ടപ്പെട്ടതിനാൽ പരിക്ക് എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചറിയാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ലെന്നും
അപകട മരണത്തിൻ്റെ രേഖകൾ ഇല്ലാത്തതിനാലാണ് മൃതദേഹം വിട്ടുകൊടുത്തതെന്നുമാണ് വിശദീകരണമായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി പട്ടിശേരി വളപ്പിൽ യൂസഫിന്റെ (46) മൃതദേഹമാണ് പോസ്റ്റ്‌ മോർട്ടം നടത്താതെ വിട്ട് കൊടുത്ത് സംസ്കാര ചടങ്ങുകൾക്കിടെ വീണ്ടും തിരിച്ചെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിത്. ഇക്കഴിഞ്ഞ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ.എച്ച് റീജൻസിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് യൂസഫിന് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ യൂസഫിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കെ ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി വീട്ടിലെത്തി മൃതദേഹ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിലാണ് മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘമെത്തി മൃതദേഹം തിരിച്ചെടുത്തത്. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Advertisement
Advertisement