ജീവിതത്തിനും മരണത്തിനുമിടയിൽ: നെഞ്ച് പിടച്ച ആ നിമിഷങ്ങൾ

25

ദേശീയപാത എടമുട്ടത്ത് ടോറസ് ലോറിയുടെ അടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുന്നിലെ സ്‌കൂട്ടര്‍ കാണാതെ മുന്നോട്ടെടുത്ത ലോറിയുടെ അടിയില്‍ യാത്രക്കാരന്‍ പെടുകയായിരുന്നു. സ്‌കൂട്ടറിനെയും വലിച്ചു അല്‍പ്പദൂരം പോയ ശേഷമാണ് ലോറി നിന്നത്.

Advertisement

എടമുട്ടം സെന്ററിലാണ് അപകടം. ഗതാഗത കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ നിര്‍ത്തി. ടോറസ് ലോറിയ്ക്ക് തൊട്ടുമുന്നിലാണ് സ്‌കൂട്ടര്‍ നിര്‍ത്തിയിരുന്നത്. തുടര്‍ന്ന് ടോറസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് സ്‌കൂട്ടര്‍ ലോറിയുടെ അടിയില്‍പ്പെട്ടത്.

സ്‌കൂട്ടറിനെ വലിച്ചിഴച്ച്‌ അല്‍പ്പദൂരം പോയ ശേഷമാണ് ലോറി നിന്നത്. വഴിയാത്രക്കാര്‍ ഒച്ചവെച്ചതിനെ തുടര്‍ന്നാണ് അപകടം മനസിലാക്കി ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. സ്‌കൂട്ടര്‍ ലോറിയുടെ ടയറിന്റെ അടിയില്‍ പെട്ടെങ്കിലും യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വാഹനം മുന്നോട്ടെടുക്കുന്ന സമയത്ത് മുന്നില്‍ സ്‌കൂട്ടര്‍ ഉള്ള കാര്യം ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

Advertisement