തൃശൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ട് പോകുന്നതിനിടെ രക്ഷപ്പെടനായി ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (30) ആണ് ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചാടി റോഡിലേക്ക് വീണതിൽ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ നഗരത്തില്‍ മദ്യലഹരിയിൽ ബഹളം വെച്ച് കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂരിലെ ജില്ലാ പൊലീസ് കസ്റ്റഡി കേന്ദ്രത്തിലേക്ക് പൊലീസ് വാഹനത്തിൽ കൊണ്ടു പോകുന്നതിനിടെ അശ്വനി ആശുപത്രി ജംഗ്ഷനിൽവെച്ച് വാഹനത്തിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കൊണ്ടു വന്നിരുന്ന വാഹനത്തിൽ തന്നെ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ് പൊലീസ് വലിയതുറ സ്റ്റേഷനുമായി ബന്ധപ്പെട്ടതിൽ ഇയാള്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് അറിഞ്ഞു.
Advertisement
Advertisement