
കുന്നംകുളത്ത് കാണിയാമ്പാൽ പാടത്ത് കാർഷിക വിളകൾ നശിപ്പിക്കുന്ന പന്നിക്കൂട്ടങ്ങളിലൊന്നിനെ വെടിവെച്ച് കൊന്നു.
ജനവാസ മേഖലകളിൽ കൃഷിക്കും ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുവദനീയമായ മാർഗ്ഗങ്ങളിലൂടെ കൊന്ന് ഇല്ലായ്മ ചെയ്യുവാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അധികാരം ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായ മുനിസിപ്പൽ ചെയർപേഴ്സനും അധികാരപ്പെട്ട ഉദ്യോഗസ്ഥനായ മുനിസിപ്പൽ സെക്രട്ടറിക്കും സെലിഗേറ്റ് ചെയ്തു കൊണ്ടുള്ള സർക്കാർ ഉത്തരവിനെ തുടർന്നായിരുന്നു നടപടി.
പന്നികളെ വെടിവയ്ക്കുന്നതിനുള്ള അംഗീകൃത തോക്ക് ലൈസൻസി പോർക്കുളം സ്വദേശി മുകേഷിനെ ചുമതലപ്പെടുത്തി. ഇയാൾ ഏതാനും ദിവസങ്ങളായി ഏറുമാടം കെട്ടി കാത്തിരിക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് കാട്ടുപന്നിയെ വെടിവച്ച് പിടികൂടിയത്.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ റ്റി.സോമശേഖരൻ,
കൗൺസിലർമാരായ വി.കെ.സുനിൽകുമാർ എം.വി.വിനോദ്,
ലബീബ് ഹസ്സൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.എ.വിനോദ് കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.രമിത എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.