കാലിലൊരു മുറിവ്, പിന്നാലെ പനി; യുവതി മരിച്ചു

6

കാലിലെ മുറിവിലുണ്ടായ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ടശ്ശാംകടവ് എടക്കാട്ടിൽ ജോഷിയുടെയും ഷിദയുടെയും ഏകമകൾ ഐശ്വര്യയാണ് (24) മരിച്ചത്. എം.എസ്‌സി. പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
കാലിൽ മുറിവ് പറ്റിയതിനെത്തുടർന്ന് പഴുപ്പ് പടരുകയും തുടർന്ന് ഇവർ കൊടുങ്ങല്ലൂരിലെ ക്ലിനിക്കിൽ ഹോമിയോ ചികിത്സ തേടുകയും ചെയ്തിരുന്നതായി മണലൂർ കുടുംബാരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു. തിങ്കളാഴ്ച പനി രൂക്ഷമായതിനെത്തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
അന്തിക്കാട് പോലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് മണലൂർ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു.

Advertisement
Advertisement