Home crime ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

0
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ചാവക്കാട് സ്വദേശിയായ ശ്രീദത്ത് എന്നയാളിൽ നിന്നും 34,000 രൂപയും ബ്രഹ്മകുളം സ്വദേശിയായ ആഷിക്ക് എന്നയാളിൽ നിന്നും 36,000 രൂപയും തട്ടിയെടുത്ത യുവതിയെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്‌ ആലത്തൂർ വേങ്ങന്നൂർ ആലക്കൽ വീട്ടി രേഷ്മയെ (26) ആണ് ഗുരുവായൂ൪ ടെമ്പിൾ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ട൪ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ ബാലചന്ദ്രൻ.ഐ.എസ്, എസ് ഐ ഗിരി.കെ, എ എസ് ഐ ശ്രീജിത്ത്.വി.എം, സീനിയ൪ സിവിൽ പോലീസ് ഓഫീസ൪ ജോബി ജോ൪ജ്ജ്, സിവിൽ പോലീസ് ഓഫീസ൪മാരായ ഷീജ, ജിജേഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ബഹു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. രേഷ്മയുടെ പേരിൽ കോട്ടയം കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ മുൻവിവാഹം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ് നടത്തി ഭ൪ത്താവിന്റെ ബന്ധുക്കളിൽ നിന്നും വിവിധ വകുപ്പുകളിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും, പാലക്കാട് ടൌൺ നോ൪ത്ത് പോലീസ് സ്റ്റേഷനിൽ ഗുരുവായൂ൪ ദേവസ്വത്തിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും കേസ്സുകൾ

LEAVE A REPLY

Please enter your comment!
Please enter your name here