വാട്‌സ് ആപ്പിലൂടെ സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് സ്ത്രീകള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടരും പരിക്കേറ്റ് ആശുപത്രിയിലായി. മുരിയാട് ആരംഭ നഗര്‍ നിവാസിയായ പ്ലാത്തോട്ടത്തില്‍ ഷാജി, മകന്‍ സാജന്‍ എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പരിക്കേറ്റ സ്ത്രീകള്‍ പറഞ്ഞു. മുരിയാട് സിയോണ്‍ ആരാധനാലയ കേന്ദ്രത്തില്‍ വിശ്വാസികളായിരുന്നു ഷാജിയും കുടുംബവും പിന്നീട് ഇവര്‍ ഇവിടെ നിന്നും പുറത്ത് പോയിരുന്നു.ഇതിന് പിന്നിലെ ഇവരും ധ്യാന കേന്ദ്രത്തിലുള്ളവരുമായി പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. തൃശൂര്‍ ജില്ലയില വിവിധ ആശുപത്രികളിലായി 17 സ്ത്രീകളും മറുഭാഗത്തു നിന്നും ഷാജി,സാജന്‍ ഉള്‍പ്പെടെ 4 പേരും ചികിത്സയിലാണ്. മുമ്പ് സ്‌കൂളില്‍ പോവുകയായിരുന്ന ഒരു കുട്ടിയുടെ നേരെ തന്റെ ആഡംബര വാഹനം വെട്ടിച്ച് കയറ്റി അപകടം ഉണ്ടാക്കിയ സംഭവുമായി ബന്ധപ്പെട്ട് ഇതേ സാജനെതിരെ തൃശൂര്‍ ചൈല്‍ഡ് ലൈനില്‍ മറ്റൊരു പരാതിയും ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് ഒരു സ്ത്രീയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം പലരുടെയും മൊബൈലുകളിലേക്ക് അയച്ചു എന്ന പരാതി സാജനെതിരെ ആളൂര്‍ പോലീസ് മുമ്പാകെ വന്നിട്ടുള്ളത്. ഇക്കാര്യം ചോദിക്കാന്‍ ചെന്നപ്പോഴുണ്ടായ കടന്നാക്രമണവും ചെറുത്ത് നില്‍പ്പും സംഘര്‍ഷത്തില്‍ കലാശിക്കുകയാണുണ്ടായത്.
ഇരിങ്ങാലക്കുടയിൽ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പിതാവിനെയും മകനെയും സ്ത്രീകൾ ‘വളഞ്ഞിട്ട് പഞ്ഞിക്കിട്ടു’; ദൃശ്യങ്ങൾ പുറത്ത്
Advertisement
Advertisement