പോർക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

21

പോർക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പോർക്കുളം തെക്കേത്തിൽ ദിലീപിൻ്റെ മകൻ നന്ദൻ (18) ആണ് മരിച്ചത്. രാത്രി ഒൻപതരയോടെ പോർക്കുളം സെന്ററിലാണ് അപകടം.  നന്ദൻ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു  സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ബൈക്ക്  തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു വീണു. നന്ദനെ ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പഴഞ്ഞിയിൽ വർക്ക്ഷോപ്പ്  ജീവനക്കാരനാണ്  നന്ദൻ. പോർക്കുളത്തെ വീട്ടിലെത്തി തിരിച്ചു പഴഞ്ഞിയിലേക്ക് തന്നെ പോകുമ്പോഴായിരുന്നു അപകടം.

Advertisement
Advertisement