തെക്കേമഠം ആചാര്യരത്ന പുരസ്കാരം കൈമുക്ക് ജാതവേദൻ നമ്പൂതിരിക്ക്

19

തെക്കേമഠം ആചാര്യരത്ന പുരസ്കാരം കൈമുക്ക് ജാതവേദൻ നമ്പൂതിരിക്ക്. ഈ മാസം 23ന് തെക്കേമഠത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇളമുറ സ്വാമിയാർ നരസിംഹാനന്ദ ബ്രഹ്മാനന്ദഭൂതി പുരസ്കാരം സമ്മാനിക്കും. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരി, ഒറവങ്കര ദാമോദരൻ നമ്പൂതിരി, വടക്കുമ്പാട് പശുപതി നമ്പൂതിരി, കൊല്ലാറ്റ നന്ദി നമ്പൂതിരി, വടക്കുമ്പാട് നാരായണൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരജേതാവിനെ നിശ്ചയിച്ചത്. പുരസ്കാരദാനച്ചടങ്ങ് പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി അധ്യക്ഷനാകും.