തെക്കേമഠം ആചാര്യരത്നം പുരസ്കാരം ഡോ. മണ്ണൂർ ജാതവേദൻ നമ്പൂതിരിക്ക്

189

വൈദികരംഗത്ത് പ്രഗരായവർക്ക് തൃശ്ശൂർ തെക്കേമഠം നൽകിവരാറുള്ള ആചാര്യരത്നം പുരസ്കാരം പ്രശസ്ത ഋഗ്വേദപണ്ഡിതനും മനോരോഗവിദഗ്ധനുമായ ഡോ. മണ്ണൂർ ജാതവേദൻ നമ്പൂതിരിക്ക്. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന 2021ലെ പുരസ്കാരം ശ്രീശങ്കരജയന്തി ആഘോഷത്തോടനുബന്ധിച്ച് ഈ മാസം എട്ടിന് രാവിലെ 11 നടക്കുന്ന ചടങ്ങിൽ പി. ചിത്രൻ നമ്പൂതിരിപ്പാട് സമ്മാനിക്കും. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ. നാറാസ് നാരായണൻ പുരസ്കാരജേതാവിനെ പരിചയപ്പെടുത്തും. കൊച്ചിൻ ദേവസ്സ്വം ബോർഡ് പ്രസിഡണ്ട് വി. നന്ദകുമാർ, കൗൺസിലർ പൂർണ്ണിമ സുരേഷ്, മുല്ലമംഗലം നാരായണൻ നമ്പൂതിരി, വടക്കുമ്പാട് പശുപതി നമ്പൂതിരി, പി. എൻ. ഗോപാലകൃഷ്ണപിള്ള, മോഹൻ വെങ്കിടകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. കടവല്ലൂർ അന്യോന്യത്തിൽ വിജയകരമായി കടന്നിരിക്കൽ കഴിഞ്ഞ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് ജോതവേദൻ നമ്പൂതിരി. പുന്നയൂർക്കുളം സ്വദേശിയായ ഇദ്ദേഹം സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചശേഷം വളാഞ്ചേരിയിലാണ് താമസം.
ശ്രീശങ്കരജയന്തി ദിവസമായ വെള്ളിയാഴ്ച 3.30ന് സർപ്പക്കാവ്– പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തിൽ മാനവേന്ദ്രവർമ്മ യോഗാതിരിപ്പാടിന്റെ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.

Advertisement
Advertisement