തേക്കിൻകാട്ടിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

10

തേക്കിൻകാട് മൈതാനത്ത് നഗ്നതാ പ്രദർശനം നടത്തുകയും യുവതിയെ ആക്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി. കുണ്ടുവാറ എം.ജി നഗറിൽ നടുമുറ്റത്ത് വീട്ടിൽ അരുൺ (27) ആണ് അറസ്റ്റിലായത്. വിഷുദിനത്തിലായിരുന്നു സംഭവം. മാടക്കത്തറ സ്വദേശിനിയും വിവാഹം നിശ്ചയിച്ച യുവാവുമായി തേക്കിൻകാട് നിക്കുമ്പോൾ അരുൺ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നുവത്രെ. ഇരുവരും ഇവിടെ നിന്ന് പോയെങ്കിലും പിന്തുടർന്നെത്തി പെൺകുട്ടിയെയും യുവാവിനെയും ആക്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. അരുൺ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.