സ്വാതന്ത്ര്യദിനാഘോഷത്തിന് ജില്ല ഒരുങ്ങി; മന്ത്രി കെ രാജൻ പതാക ഉയര്‍ത്തും

10

75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ജില്ലയിൽ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ജില്ലാതല പരിപാടികള്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ഓഗസ്റ്റ് 15 ന് തേക്കിന്‍കാട് മൈതാനം വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കും. രാവിലെ 8.30ന് പരേഡ് അണിനിരക്കും. 9ന് റവന്യൂ മന്ത്രി അഡ്വ. കെ രാജൻ ദേശീയ പതാക ഉയര്‍ത്തും. ഈ സമയം പരേഡ്, ദേശീയ പതാകയ്ക്ക് ആദരവ് പ്രകടിപ്പിക്കുകയും ബാൻറ് ദേശീയഗാനം ആലപിക്കുകയും ചെയ്യും.
9.05 ന് മുഖ്യാതിഥി പരേഡ് പരിശോധിച്ച് സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. അതിന് ശേഷം ദേശഭക്തിഗാനാലാപനം നടക്കും. ദേശീയഗാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.

ഇക്കുറി നാല് ബെറ്റാലിയനുകളാണ് പരേഡില്‍ അണിനിരക്കുക. മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കി മറ്റ് ചടങ്ങുകൾ മാത്രമാണ് നടക്കുക.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പ്രവേശനമില്ല. പരമാവധി 100 പേര്‍ക്ക് മാത്രമായിരിക്കും ചടങ്ങുകളില്‍ ക്ഷണം. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.