തൃക്കൂരിൽ പണംവെച്ച് ശീട്ടുകളിക്കാനെത്തിയവരുടെ ആറുലക്ഷം തട്ടിയെടുത്തു

46

ആമ്പല്ലൂർ തൃക്കൂർ ആലേങ്ങാട് പണംവെച്ച് ശീട്ടുകളിക്കാനെത്തിയവരുടെ ആറുലക്ഷം തട്ടിയെടുത്തു. പാലക്കാട് സ്വദേശികളായ രണ്ടുപേർ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞുനിർത്തി കാറിലെത്തിയ രണ്ടുപേർ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് പരാതി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആമ്പല്ലൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോ കാറില്‍വന്ന സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. രാത്രി 11ന് പുതുക്കാട് സ്റ്റേഷനിലെത്തിയവർ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടു. പരാതിക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ശീട്ടുകളിക്കാനെത്തിയവരാണെന്ന് അറിഞ്ഞത്. ശീട്ടുകളി സംഘംതന്നെയാണ് പണം തട്ടിയതിന് പിന്നിലെന്ന് കരുതുന്നു. പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement