തിരുവമ്പാടി ഉത്സവ നിറവിൽ; പള്ളിവേട്ട ഇന്ന്

28

തിരുവമ്പാടി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട വ്യാഴാഴ്ച നടക്കും. കാലത്ത് ഒൻപത് മുതൽ 11.30 വരെ നടക്കുന്ന വിശേഷാൽ ശീവേലിക്ക് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം  അരങ്ങേറും.  രാത്രി ഒൻപതിന് പള്ളിവേട്ടയ്ക്കായി പൂങ്കുന്നം ശിവക്ഷേത്ര പരിസരത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് പള്ളിവേട്ടയ്ക്ക് ശേഷം മൂന്നാനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടക്കും. പല്ലാവൂർ ശ്രീധരൻ മാരാർ നയിക്കുന്ന പഞ്ചവാദ്യം അരങ്ങേറും. 12 മണിക്ക് ക്ഷേത്രത്തിനു മുന്നിൽ പഞ്ചവാദ്യം അവസാനിച്ചാൽ പാണ്ടിമേളം അരങ്ങേറും. തുടർന്ന് ക്ഷേത്രത്തിൽ എത്തി ഒൻപത് പ്രദക്ഷിണം കഴിഞ്ഞ് നാലമ്പലത്തിൽ നവധാന്യങ്ങൾ മുളപ്പിച്ച് അലങ്കരിച്ച പ്രത്യേകം തയ്യാറാക്കിയ ശയ്യയിൽ പള്ളിക്കുറുപ്പ് ചടങ്ങുകൾ നടക്കുന്നതോടെ പള്ളിവേട്ട ചടങ്ങുകൾ അവസാനിക്കും. വെള്ളിയാഴ്ച കാലത്ത് ആറിന് പശുക്കുട്ടിയുടെ കരച്ചിൽ കേട്ട് ഭഗവാൻ ഉറക്കം ഉണരുന്നു എന്ന സങ്കൽപത്തിലുള്ള പള്ളിയുണർത്തൽ  ചടങ്ങും ഉച്ചതിരിഞ്ഞ് നാലിന് ആറാട്ട്  യാത്രയും വൈകുന്നേരം ആറിന് നടുവിൽ മഠത്തിൽ ആറാട്ടും നടക്കും.

Advertisement
Advertisement