ഒല്ലൂരിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. വെള്ളിക്കുളങ്ങര കുമ്പിളി ബൈജുമോൻ (40), നിത്യ (33), ഹരികൃഷ്ണൻ (13) എന്നിവർക്കാണ് പരിക്കേറ്റത്. ഒല്ലൂർ സെന്ററിൽ രാത്രിയിലാണ് അപകടം. ബൈക്കും സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹരികൃഷ്ണന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ഒല്ലൂർ ആകട്സ് പ്രവർത്തകർ തൃശൂർ എലൈറ്റ് മിഷ്യൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisement
Advertisement