വടക്കാഞ്ചേരിയിൽ രണ്ട് അപകടത്തിൽ കാൽനടയാത്രികനടക്കം മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

84

വടക്കാഞ്ചേരിയിൽ രണ്ട് അപകടത്തിൽ കാൽനടയാത്രികനടക്കം മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ബൈക്ക് നിയന്ത്രണം വിട്ട് കാൽനടയാത്രികനെയും ടോറസും മിനി ലോറിയും കൂട്ടിയിടിച്ച് ബാംഗ്ളൂർ സ്വദേശിക്കുമാണ് പരിക്കേറ്റത്. ബാംഗ്ളൂർ സ്വദേശിയും മിനി ലോറി ഡ്രൈവറുമായ റഹ്മത്തുള്ള (32) ആണ് ഗുരുതര നിലയിലുള്ളത്. ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരനായ വടക്കേവീട്ടിൽ ഗോപാലകൃഷ്ണൻ (54), ബൈക്ക് യാത്രക്കാരനായ എങ്കക്കാട് സ്വദേശികിഴക്കേടത്ത് വീട്ടിൽ സാരംഗ് (17) എന്നിവർക്കുമാണ് പരിക്കേറ്റത്. ഗോപാലകൃഷ്ണനെയും സാരംഗിനെയും ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്രാളിക്കാവ് അമ്പലത്തിനു സമീപത്താണ് ടോറസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ റഹ്മത്തുള്ളയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement