കുന്നംകുളത്ത് പൊലീസുകാരനെ ആക്രമിച്ച മൂന്ന് പേര്‍ അറസ്റ്റിലായി

72

കുന്നംകുളത്ത് പൊലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ചാലിശ്ശേരി  പെരുമണ്ണൂർ സ്വദേശി    കിരൺ , ചിറമനേങ്ങാട് സ്വദേശി  മുഹമ്മദ് ഷമ്മാസ് , കടവല്ലൂർ പടിഞ്ഞാട്ടുമുറി സ്വദേശി  അക്ഷയ്   എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ ദിവസം പെരുമ്പിലാവില്‍ ലഹരിമാഫിയ സംഘത്തെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ വടിവാള്‍ വീശി പരിഭ്രാന്തി പരത്തുകയും ഒരു പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ കുന്നംകുളം നഗരത്തില്‍ വച്ച് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനായ ഹംദിനെ സംഘം ആക്രമിച്ചത്. ആക്രമണത്തെ പ്രതിരോധിച്ച ഹംദിന് പ്രധാന പ്രതിയായ അക്ഷയ് യെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടാനായി. നേരത്തെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നിതിനിടയിലാണ് കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ഹംദിന് നേരെ  ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ഹംദ്  ചികിത്സയിലാണ്. കുന്നംകുളം – പെരുമ്പിലാവ് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായ മൂവരും. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ഒരാളെക്കൂടി പിടികൂടാനുണ്ട്. പരിക്കേറ്റ ഹംദ് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുന്നംകുളം എസിപി  ടി എസ് സിനോജ്, സിഐ വി സി സൂരജ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ആശുപത്രിയിലെത്തി പോലീസുകാരനെ സന്ദർശിച്ചിരുന്നു.

Advertisement
Advertisement