പുലിയാവാൻ മിസ്റ്റർ കേരള പ്രവീണും: ചരിത്രത്തിൽ ആദ്യത്തെ ട്രാൻസ്ജെൻഡർ പുലി ഇന്ന് തൃശൂരിലിറങ്ങും

62

തൃശൂരിൽ ഇന്ന് ഓൺലൈനായി പുലികളിറങ്ങും. ഒരു ട്രാൻസ്ജെൻഡർ പുലി ഉൾപ്പെടെ ഏഴ് പുലികളാണ് ഇറങ്ങുന്നത്. കോവിഡ് മൂലം സ്വരാജ് റൗണ്ടിലെ പുലികളി  ഒഴിവാക്കിയപ്പോൾ സൈബർ റൗണ്ടിലാണ് പുലികൾ ഇറങ്ങുക. ഉച്ചയ്ക്ക് മൂന്ന് മുതൽ നാല് മണി വരെയാണ് അയ്യന്തോൾ ദേശത്തിന്‍റെ പുലിക്കളി.ആദ്യമായാണ് ഒരു ട്രാന്‍സ് ജെന്‍ഡര്‍ പുലി പുലിക്കളിയുടെ ഭാഗമാകുമെന്ന പ്രത്യേകതയും ഇത്തവണത്തെ പുലിക്കളിക്കുണ്ട്. മിസ്റ്റർ കേരള പട്ടം നേടിയ പ്രവീൺ നാഥാണ് പുലിവേഷം കെട്ടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ പുലിവേഷമണിഞ്ഞിരുന്നു.