കുർബാന ഏകീകരണത്തിൽ വൈദികർക്ക് മുന്നറിയിപ്പുമായി തൃശൂർ അതിരൂപത: പരിഷ്കരിച്ച കുർബാനക്രമം നവംബർ 28 മുതൽ നടപ്പാക്കണമെന്ന് മാർ താഴത്ത്; പ്രത്യേക യോഗം ചേരാനുള്ള വൈദീകരുടെ യോഗം വിഭാഗീയത സൃഷ്ടിക്കും, കടുത്ത നടപടിയുണ്ടാകുമെന്നും ബിഷപ്പ് സർക്കുലറിൽ

27

കുർബാന ഏകീകരണത്തിൽ വൈദികർക്ക് മുന്നറിയിപ്പുമായി തൃശൂർ അതിരൂപത. സീറോ മലബാർ സഭ പരിഷ്കരിച്ച കുർബാനക്രമം നവംബർ 28 മുതൽ നടപ്പാക്കണമെന്ന് അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വൈദീകർക്ക് അയച്ച സർക്കുലറിൽ നിർദേശിച്ചു. പുതിയ തീരുമാനത്തിനെതിരെ ഒരു വിഭാഗം വൈദികർ യോഗം ചേരാൻ തീരുമാനിച്ചിരുന്നതിനെയും ബിഷപ്പ് സർക്കുലറിൽ വിമർശിക്കുന്നു. വിഭാവീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് ബിഷപ്പ് വ്യക്തമാക്കുന്നു.