തൃശൂർ അതിരൂപതയിലെ വൈദികൻ ഫാ. ഫ്രാൻസിസ് മഞ്ഞളി കോവിഡ് ബാധിച്ച് മരിച്ചു

31

തൃശൂർ അതിരൂപതയിലെ വൈദികൻ ഫാ. ഫ്രാൻസിസ് മഞ്ഞളി (54) അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.

പുത്തൻപീടിക മഞ്ഞളി പരേതനായ പൗലോസ്-മർഗരി ദമ്പതികളുടെ മകനായി 1967 ജനുവരി ഒന്നിനു ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, എന്നിവിടങ്ങളിലെ വൈദികപരിശീലനത്തിനുശേഷം 1994 ഏപ്രിൽ 14ന് മാർ ജോസഫ് കുണ്ടുകുളം പിതാവിൽ നിന്ന് പുത്തൻപീടികയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. രക്തസാക്ഷികളുടെ മനോഭാവത്തോടെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുക എന്ന ആപ്തവാക്ക്യവുമായി അരണാട്ടുക്കര, വേലൂപ്പാടം, ഒല്ലൂർ എന്നിവിടങ്ങളിൽ അസി. വികാരിയായി സേവനം ആരംഭിച്ച അദ്ദേഹം മുണ്ടത്തിക്കോട്, തിരുത്തിപറമ്പ്, കിരാലൂർ, ആറംമ്പിള്ളി, പാലക്കൽ, മണലൂർ പടിഞ്ഞാറ്, കൂനംമൂച്ചി, കുട്ടംകുളം എന്നിവിടങ്ങളിൽ വികാരിയായും, അവിണിശ്ശേരി പ്രീസ്റ്റ് ഇൻ ചാർജ്ജ് ആയും അവിണിശ്ശേരി ബാലസദൻ ഡ‍യറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ചികിൽസാർത്ഥം 2018 ആഗസ്റ്റ് മുതൽ അച്ചൻ തൃശൂർ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരിക്കയായിരുന്നു.
ഫിലോമിന, ലിസി, ജോസഫ്, സി. മേഴ്സിയ എസ്.എം.ഐ., തോമസ് എന്നിവർ സഹോദരങ്ങളാണ്.