എറണാകുളത്ത് നിന്നും റെന്‍റ് എ ബൈക്ക് സ്ഥാപനത്തിൽനിന്ന് വാടകയ്ക്കെടുത്ത സ്കൂട്ടറുമായി മുങ്ങിയ യുവതിയും യുവാവും തൃശൂരിൽ പിടിയിലായി

112

എറണാകുളത്ത് നിന്നും റെന്‍റ് എ ബൈക്ക് സ്ഥാപനത്തിൽനിന്ന് വാടകയ്ക്കെടുത്ത സ്കൂട്ടറുമായി മുങ്ങിയ യുവതിയും യുവാവും തൃശൂരിൽ പോലീസിന്‍റെ പിടിയിലായി. തൃശൂർ കുണ്ടുകാട് വെറ്റിലപ്പാറ പിണ്ടിയേടത്ത് പി.എസ്. ശ്രുതി (29), തൃശൂർ വെളുത്തൂർ കാട്ടിപ്പറമ്പ് കെ.എസ്. ശ്രീജിത്ത് (30) എന്നിവരാണ് പിടിയിലായത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24ന് ​ഫോ​ർ​ട്ടു​കൊ​ച്ചി ചി​ര​ട്ട​പ്പാ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രാ​വ​ൽ ഇ​ന്ത്യ ഫോ​ർ​ട്ട് റെ​ന്‍റ് എ ​ബൈ​ക്ക് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് ഇ​രു​വ​രും സ്കൂ​ട്ട​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. തു​ട​ർ​ന്ന് സ്കൂ​ട്ട​റു​മാ​യി പ്ര​തി​ക​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന ഉ​ട​മ​യാ​യ പ​യ​സ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്.

പ്ര​തി​ക​ൾ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ണം ക​ടം വാ​ങ്ങി​യും വീ​ട്ടു വാ​ട​ക ന​ൽ​കാ​തെ​യും മു​ങ്ങു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. വാ​ട​ക​യ്ക്ക് എ​ടു​ത്ത സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.