ആനയും മേളവും ഘോഷയാത്രയുമായി ‘മ്മ്ടെ പൂരം’ അറിയിച്ച് തൃശൂർ കോർപറേഷൻ; ഇനി എല്ലാ വർഷവും കോർപറേഷന്റെ പൂര വിളംബരമുണ്ടാകുമെന്ന് മേയറുടെ പ്രഖ്യാപനം

49

മേയർ ചെണ്ടയിൽ കോല് മുട്ടിച്ച് മേളത്തിന് തുടക്കമിട്ടു… ചെവിയാട്ടി ആനയും ആരവങ്ങളോടെ കൗൺസിലർമാരും ജനങ്ങളും അണി നിരന്നു. തൃശൂർ പൂരത്തിന് വിളംബരമറിയിച്ച് കോർപറേഷൻ മ്മ്ടെ പൂരം ആഘോഷിച്ചു. നഗരസഭയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്  കോർപ്പറേഷൻ തൃശൂർ പൂരത്തിനെ വരവേൽക്കുന്ന ഘോഷയാത്രയോടെയാണ് ‘മ്മ്ടെ പൂരം’  ആഘോഷം. കോർപ്പറേഷൻ കൗൺസിലർമാരും ജീവനക്കാരും തൃശൂർ പൗരാവലിയും സംയുക്തമായി ചേർന്ന് ഘോഷയാത്രയും തുടർന്ന് പൊതുസമ്മേളനവും നടന്നു.  പൂരത്തിന് സൗജന്യ സംഭാര വിതരണം അടക്കം ഒരു കോടിയുടെ പ്രവൃത്തി സംഭവനകളാണ് കോർപറേഷൻ വർഷങ്ങളായി നിർവഹിക്കുന്നത്. ഈ വർഷം മുതൽ പൂരത്തിന്റെ വിളംബര ചുമതല കോർപറേഷൻ നടത്തുമെന്നും മേയർ എം.കെ വർഗീസ് പ്രഖ്യാപിച്ചു. ആനയും മേളവും അടക്കമുള്ളവക്ക് പ്രത്യേക അനുമതിക്കായി സർക്കാരിനെ സമീപിക്കുമെന്നും മേയർ അറിയിച്ചു. ഇതോടൊപ്പം കോർപ്പറേഷന്റെ അനാഥമന്ദിരത്തിൽ വളർന്ന പെൺകുട്ടിക്ക് ചടങ്ങിൽ വെച്ച് കോർപ്പറേഷൻ സ്വരൂപിച്ച വിവാഹ ധനസഹായം കൈമാറി. ജീവനക്കാരുടെയും കൗൺസിലർമാരുടയും കലാപരിപാടികളും സംഗീത പരിപാടിയും ഒരുക്കിയിരുന്നു.

Advertisement

Advertisement