മൊയ്തീനും ബിന്ദുവിനും അപരർ: ജില്ലയിൽ ആകെ ലഭിച്ചത് 101 പത്രികകൾ, 53 സ്ഥാനാർഥികൾ; ഇന്ന് സൂക്ഷ്മ പരിശോധന

41

തൃശൂർ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 101 നാമനിർദേശ പത്രികകൾ. അപേക്ഷിച്ച സ്ഥാനാർഥികൾ 53. കുന്നംകുളത്തെ ഇടത് സ്ഥാനാർഥിയായ മന്ത്രി എ.സി.മൊയ്തീനെതിരെ രണ്ട് അപരൻമാർ എ.കെ.മൊയ്തീൻകുട്ടി, കെ.എം.മൊയ്തീൻ എന്നിവർ സ്വതന്ത്രരായി പത്രിക നൽകി. ഇരിങ്ങാലക്കുടയിലെ ഇടത് സ്ഥാനാർഥി സി.പി.എം സംസ്ഥാന സെക്രട്ടറി ഭാര്യ ആർ.ബിന്ദുവിനെതിരെ ബിന്ദു രാമചന്ദ്രൻ, ബിന്ദു ശിവദാസൻ എന്നിവരും നാമനിർദ്ദേശ പത്രിക നൽകിയിട്ടുണ്ട്. ശനിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. തിങ്കളാഴ്ചയാണ് പിൻവലിക്കാനുള്ള അവസാന ദിവസം.