തൃശൂർ ഗവ. ലോ കോളേജില്‍ ഗവേഷണ കേന്ദ്രം; നിയമപഠനം നീതി ബോധത്തില്‍ അധിഷ്ഠിതമാകണമെന്ന് മന്ത്രി ആര്‍ ബിന്ദു

23

നിയമപഠനം നീതി ബോധത്തിലും മനുഷ്യ നന്‍മയിലും അധിഷ്ഠിതമായിരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തൃശൂര്‍ ഗവ. ലോ കോളേജില്‍ പുതുതായി ആരംഭിച്ച ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രൊഫഷനല്‍ രംഗത്തെ വിജയമല്ല, നിയമരംഗത്ത് സാമൂഹിക നീതിയും മാനവിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുകയെന്ന ലക്ഷ്യമാണ് നിയമവിദ്യാര്‍ഥികള്‍

Advertisement

വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം നിയമ പഠനത്തെയും നീതിന്യായ സംവിധാനങ്ങളെയും മാറ്റിമറിച്ചിരിക്കുകയാണെന്നും അവ കൂടി ഉള്‍ക്കൊണ്ടുവേണം നമുക്കും മുന്നോട്ടുപോവാന്‍. വെര്‍ച്വല്‍ കോടതികള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അതിന് അനുസൃതമായ മാറ്റങ്ങള്‍ വരണം. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ വലിയ വെല്ലുവിളകള്‍ നേരിടുന്ന കാലത്ത് നിയമ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വലിയ ഉത്തരവാദിത്തമാണ് നിര്‍വഹിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമായ ബഹുസ്വരതയ്ക്കും, സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സംവരണം പോലുള്ള ഗുണപരായ വിവേചനത്തിനും വേണ്ടി നിലകൊള്ളാന്‍ അവര്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലോ കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളായ ജഡ്ജിമാരെ മന്ത്രി അനുമോദിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സോണിയ കെ ദാസ് അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി രജിസ്ട്രാര്‍ (വിജിലന്‍സ്) കെ വി ജയകുമാര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ടി എന്‍ പ്രതാപന്‍ എംപി മുഖ്യ പ്രഭാഷണം നടത്തി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എന്‍ പ്രസാദ്, സബ്ജഡ്ജ് ടി മഞ്ജിത്ത്, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. മേഴ്സി തെക്കേക്കര, അഭിലാഷ് ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement