
തൃശൂർ ക്ളീൻ സിറ്റി പദ്ധതിയുടെ ഭാഗമായി തൃശൂർ പൂരത്തോടനുബന്ധിച്ച് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൻറെ ആഭിമുഖ്യത്തിൽ നഗരത്തിലെ ട്രാഫിക് ബോർഡുകളും ബാരിക്കേഡുകളും ശുചീകരിച്ചു. പരിപാടികളുടെ ഉത്ഘാടനം തൃശൂർ ട്രാഫിക് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനൻ നിർവഹിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ദേശീയ കമീഷണർ (റോവർ) പ്രഫ.ഇ.യു രാജൻ അധ്യക്ഷത വഹിച്ചു. സി.ഐ തോമസ്, ജോസി ബി ചാക്കോ, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസിസ്റ്റൻറ് കമ്മീഷണർ വി.എസ് ഡേവിഡ് എന്നിവർ സംസാരിച്ചു. 90ലധികം റോവേഴ്സ് റേഞ്ചേഴ്സ് ആണ് ശുചീകരണ പരിപാടിയിൽ പങ്കാളികളായത്.