മഹാനടൻ തിലകനെ അനുസ്മരിച്ച് തൃശൂർ

68

തിലകൻ സൗഹൃദ സമിതിയുടെ നേതൃത്വത്തിൽ മഹാനടൻ തിലകനെ അനുസ്മരിച്ചു. തിലകൻ സ്മൃതി 2022 ഉദ്ഘാടനം പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു
തിലകൻ സൗഹൃദ സമിതി ചെയർമാൻ സ്പടികം ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. തൃശൂർ മേയർ എം.കെ.വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. തിലകൻ സമിതി ജനറൽ സെക്രട്ടറി പി.എസ്.സുഭാഷ്, ശിവജി ഗുരുവായൂർ, സിനിമ നിർമ്മാതാവ് നൗഷാദ് ആലത്തൂർ, കുളപ്പുള്ളി ലീല,സാജൻ പള്ളുരുത്തി, രമാദേവി, മഞ്ജു സുഭാഷ്, പിന്റോ എക്സ്പ്രഷൻസ്, ബിനിത്ത് ബാലകൃഷ്ണൻ, സുരേഷ് ടി.എൻ, മഹീങ്കർ, മനോജ് എന്നിവർ സംസാരിച്ചു. തിലകൻ സ്മൃതി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തിലകനെ ആദരിച്ചുള്ള കലാ പരിപാടികളും തിലകൻ അഭിനയിച്ച സിനിമകളിൽ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനമേളയും അരങ്ങേറി.

Advertisement
Advertisement