
കാഴ്ചകൾക്കെല്ലാം ഒരേ വർണവും ലക്ഷ്യവും… എങ്ങും പൂരം മാത്രം… തേക്കിൻകാട് മൈതാനത്ത് പൂരാവേശത്തിൽ ലയിച്ച് പതിനായിരങ്ങൾ. കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെ തൃശ്ശൂർ പൂരത്തിനാരംഭം കുറിച്ചു. പിന്നാലെ ഘടകപൂരങ്ങളും വന്നുതുടങ്ങി. ആവേശം കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും പൂരനഗരിയിലേക്കെത്തി. നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തിയത്. ആയിരങ്ങളാണ് നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റി വരുന്ന ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ കാത്തുനിന്നത്.
മഠത്തിൽ വരവ് പഞ്ചവാദ്യം പുരോഗമിക്കുകയാണ്. 12.30ന് പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ ചെമ്പട മേളം അരങ്ങേറും. തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് വടക്കേമഠത്തിലെ ഇറക്കിപൂജ കഴിഞ്ഞു കയറിവരുന്ന വരവാണ് മഠത്തിൽവരവ്. കോങ്ങാട് മധുവിന്റെ പ്രമാണിത്തത്തിൽ കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളവും ഉണ്ടാകും.
പൂരത്തിന്റെ പ്രധാന ആകർഷണമായ ഇലഞ്ഞിത്തറ മേളം 2.10ന് വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് നടക്കും. തുടർന്ന് ഏവരും കാത്തിരിക്കുന്ന വർണാഭമായ തെക്കോട്ടിറക്കവും കുടമാറ്റവും. പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും തിരുവമ്പാടി ഭഗവതിയുമായി ചന്ദ്രശേഖരനും എഴുന്നള്ളും. പിന്നെ ആനപ്പുറത്ത് കുടകൾ മാറിമാറി നിവരും. ആർപ്പൂ വിളികൾക്ക് നടുവിൽ ആനക്കൊമ്പന്മാർ തല ഉയർത്തിയങ്ങനെ നിൽക്കും.
രാത്രി 10.30-ന് പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പ മാരാർ പ്രമാണിയാകും. ഏറെ വൈകാതെ തന്നെ, തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടു കൂടെ ആകാശക്കാഴ്ചകൾക്ക് തുടക്കം കുറിക്കും. ആദ്യം തിരുവമ്പാടിയും തുടർന്ന് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. പകൽപ്പൂരത്തിന് ശേഷം ദേവിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും.
അടിമുടി ആനച്ചന്തമാണ് തൃശ്ശൂർ പൂരം. തേക്കിൻകാട് മെതാനത്ത് തിങ്ങിക്കൂടിയ ജനങ്ങള്‍ക്ക് മുമ്പിൽ തല ഉയർത്തി കൊമ്പന്മാർ നിൽക്കും. ഗജവീരൻ തെച്ചിക്കോട്ട് രാമചന്ദ്രൻ തിടമ്പേറ്റുന്നു എന്നതും പൂരപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒന്നാണ്. നെയ്തലക്കാവമ്മയുടെ തിടമ്പേറ്റി തേക്കേനട തുറന്ന് പൂര വിളംബരം ചെയ്തിരുന്ന രാമൻ ഇക്കുറി പൂരത്തിന് ആണ് നെയ്കലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളുന്നത