അന്തിക്കാട്ടെ രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് പി.ബാലചന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

20

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തൃശൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ അന്തിക്കാട് ചടയംമുറി സ്മാരകത്തിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് തൃശൂര്‍ അയ്യന്തോളിലുള്ള ആര്‍.ഡി.ഓ കാര്യാലയത്തിലെത്തി വരണാധികാരിയായ ആര്‍.ഡി.ഓ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മന്ത്രി വി.എസ് സുനില്‍കുമാര്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷാജന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാക്കളും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.