തൃശൂർ പൂര നഗരി പുകയില രഹിത മേഖല

16

തൃശൂർ പൂരം ആഘോഷത്തോടനുബന്ധിച്ച് പൂര നഗരിയിൽ പുകവലി നിയന്ത്രണം
ഏർപ്പെടുത്തി.
അനേക ലക്ഷം ജനങ്ങൾ നഗരത്തിൽ എത്തുന്ന സാഹചര്യത്തിലാണ് പൂര നഗരിയിൽ പുകവലി നിയന്ത്രണം നടപ്പാക്കി അഡിഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയത്.
തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ട്, നെഹ്റു പാർക്ക്, പൂരം പ്രദർശനമൈതാനം,തൃശൂർ റൗണ്ട് എന്നീ സ്ഥലങ്ങളിൽ എത്തി ചേരുന്നതിനാൽ
പൊതു ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് പ്രദർശന നഗരിയുടെ 500 മീറ്റർ ചുറ്റളവിൽ മെയ് 13 വരെ പുകയില നിരോധിത മേഖലയായി പ്രഖ്യാപിച്ചു.

Advertisement
Advertisement