കോവിഡ് വ്യാപനം അതിരൂക്ഷം: തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ സാനിധ്യത്തിൽ രാവിലെ അടിയന്തര യോഗം; ദേവസ്വങ്ങളുടെ യോഗവും ഇന്ന്, നിയന്ത്രണങ്ങൾ കടുപ്പിച്ചതിൽ ദേവസ്വങ്ങൾക്ക് അതൃപ്തി

248

തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ വീണ്ടും യോഗം വിളിച്ചു. രാവിലെ 10ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം.

കളക്ടറും കമ്മിഷണറും ദേവസ്വം ഭാരവാഹികളും ഓൺലൈൻ മുഖേന യോഗത്തിൽ പങ്കെടുക്കും. കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് വീണ്ടും യോഗം വിളിച്ചത്. ദേവസ്വങ്ങളും പൂരം നടത്തിപ്പ് ആലോചിക്കാൻ ഇന്ന് യോഗം ചേരുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ദേവസ്വങ്ങളും ചർച്ച ചെയ്യും.

രാജ്യത്ത് കോവിഡ് കേസ് കുത്തനെ ഉയരുകയാണ്. കേരളത്തിൽ ഇന്നലെ പതിമൂവായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ദേവസ്വങ്ങൾക്ക് കടുത്ത അതൃപ്തിയിലാണ്.