തൃശൂർ പൂരം എക്സൈസ് ‘ഓപ്പറേഷൻ ടസ്കർ’: രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

20

തൃശൂർ പൂരത്തിനോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷൻ ടസ്ക്കറിൻറെ ഭാഗമായി തൃശൂർ എക്സൈസ് റെയ്ഞ്ച് പാർട്ടിയും, റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി നിലമ്പൂർ സ്വദേശിയെ പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയായ നടുവത്ത് രാജീവ് ഗാന്ധി കോളനിയിൽ വടക്കേപറമ്പിൽ രാഹുൽ (24) ആണ് അറസ്റ്റിലായത്. തൃശൂർ പൂരത്തിന് വിപണനത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. വിശാഖപട്ടണത്ത് ജൂസ് കടയിൽ സെയിൽസ് മാൻ ആയി ജോലി ചെയ്യുകയാണ് രാഹുൽ. അവിടുത്തെ പരിചയം വെച്ച് കഞ്ചാവിൻറെ മൊത്ത വിതരണക്കാരിൽ നിന്നും കിലോക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്തി കിലോക്ക് 30000 രൂപ നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്. തൃശൂർ പൂരത്തിൻ്റെ സാമ്പിൾ വെടിക്കെട്ട് കാണുന്നതിനായാണ് രാഹുൽ ശനിയാഴ്ച  തൃശൂരിൽ എത്തിയതെന്ന് പ്രതി പറയുന്നു. കഞ്ചാവ് എത്തിക്കുന്നതിന് ഓർഡർ നൽകിയയാളെ കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് അറിയിച്ചു. 

Advertisement
Advertisement