തൃശൂർ പൂരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങ് നടത്താൻ മന്ത്രി തല യോഗത്തിൽ ധാരണ; കോവിഡ് വ്യാപന സാഹചര്യത്തിൽ തീരുമാനങ്ങളിൽ മാറ്റം വരുത്തും, അന്തിമ തീരുമാനം മാർച്ചിൽ

186

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം ചടങ്ങ് നടത്താൻ പ്രാഥമിക തലത്തിൽ ധാരണ. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രി വി.എസ് സുനിൽകുമാറിന്റെ സാനിധ്യത്തിൽ ചേർന്ന കൊച്ചിൻ ദേവസ്വം ബോർഡ്, പാറമേക്കാവ്, തിരുവമ്പാടി അടക്കമുള്ള ഘടകക്ഷേത്രങ്ങളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ധാരണ. കോവിഡ് കൂടിയാൽ തീരുമാനങ്ങളിൽ മാറ്റം വരുത്തും.ദേവസ്വം ഭാരവാഹികളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു. അന്തിമ തീരുമാനം മാർച്ചിൽ സ്വീകരിക്കാനും പൂരം ഒരുക്കങ്ങൾ പുരോഗമിക്കാനും ധാരണയായി. കോവിഡ് സാഹചര്യത്തിൽ 2020ലെ പൂരം ചടങ്ങ് മാത്രമായി നടത്തിയിരുന്നു.