തൃശൂർ റൂറൽ പോലീസ് ജില്ലാ സമ്മേളനം: കുട്ടികൾക്കുള്ള മത്സരങ്ങൾ നാളെ

26

തൃശൂർ റൂറൽ ജില്ലാ പോലീസ് ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങൾ ശനിയാഴ്ച നടക്കും. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയ്യർ സെക്കന്ററി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ചിത്ര, കഥ, കവിതാ രചന വിഭാഗത്തിലാണ് മത്സരങ്ങൾ  ഇരിങ്ങാലക്കുട ഗവ. ഗേൾസ്‌ എൽ.പി സ്കൂളിലാണ് മത്സരങ്ങൾ. രാവിലെ 9.30ന് ആരംഭിക്കും. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു കെ തോമസ് ഉദ്ഘാടനം ചെയ്യും. ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. വിവരങ്ങൾക്ക് 9544848487, 9497933779 നമ്പരുകളിൽ ബന്ധപ്പെടാം. ഈ മാസം 19ന് ശ്രീനാരായണപുരത്ത് ആണ് സമ്മേളനം.

Advertisement
Advertisement