തൃശൂർ റൂറൽ പൊലീസ് ജില്ലാ വനിതാ സെൽ ആസ്ഥാനം ഇനി വലപ്പാട്. അയ്യന്തോൾ കലക്ടറേറ്റിൽ പ്രവർത്തിച്ചിരുന്ന ഓഫീസാണ് നിന്നും വലപ്പാട് ടിപ്പു സുൽത്താൻ റോഡിലുള്ള
ഫയർഫോഴ്സ് ഓഫീസിന് എതിർ വശത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയത്. പുതിയ ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെ നിർവ്വഹിച്ചു. സി.സി.മുകുന്ദൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. വനിതാ സെൽ ഇൻസ്പെക്ടർ ടി.ഐ എൽസി അധ്യക്ഷത വഹിച്ചു. വനിതാ സെൽ എസ്.ഐ പി.ഒ. ഷാജമോൾ, വനിതാ സ്റ്റേഷൻ എസ്.എച്ച്.ഒ എൻ.എ വിനയ, കൈപ്പമംഗലം എസ്.എച്ച്.ഒ കൃഷ്ണ പ്രസാദ്, മതിലകം എസ്.ഐ രമ്യ കാർത്തികേയൻ, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജ് ജോസ് , സ്പഷെൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സന്തോഷ്, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ. ശങ്കരൻ, കൊടുങ്ങല്ലൂർ സബ് ഡിവിഷനിലെ വിവിധ സ്റ്റേഷനിലെ എസ്.എച്ച്.ഒമാർ , വനിത / ശിശു സംരക്ഷണ ഓഫീസർ മീര, വനിത പ്രൊട്ടക്ഷൻ ഓഫീസർ ലേഖ എന്നിവർ പങ്കെടുത്തു.
Advertisement
Advertisement