തൃശൂർ ജില്ലയിൽ വീണ്ടും ആരാധനാലയങ്ങളിൽ കവർച്ച

29

തൃശൂർ ജില്ലയിൽ വീണ്ടും ആരാധനാലയങ്ങളിൽ കവർച്ച. തളി നെടുമ്പ്രയൂർ ക്ഷേത്രത്തിലും അഴീക്കോട്‌ പുത്തൻപള്ളി ജുമാമസ്ജിദിന്റെ ഭണ്ഡാരം കവർന്നുമാണ് മോഷണം.
തളി നെടുംമ്പ്രയൂര്‍ ശിവക്ഷേത്രത്തിലെ മോഷണത്തിൽ പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അഴീക്കോട് പുത്തന്‍പള്ളി ജുമാ മസ്ജിദ് സ്ഥാപിച്ച ഭണ്ഡാരം കുത്തിതുറന്നാണ് മോഷണം. കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിനോട് ചേർന്നുള്ള ക്ഷേത്രങ്ങളിലും മോഷണമുണ്ടായി.