ഗോപിയാശാൻ കലാദീപം തെളിയിച്ചു തൃശൂർ വെസ്റ്റ് ഉപജില്ലാ കലോത്സവത്തിന് തുടക്കമായി: ജേതാക്കൾക്ക് അവണൂർ പഞ്ചായത്തിന്റെ എവർ റോളിംഗ് ട്രോഫിയും; കലോത്സവത്തിന് ശ്രീയായി കുടുംബശ്രീയുടെ ഒരു ലക്ഷവും പച്ചക്കറി വിഭവങ്ങളും

22

തൃശൂർ വെസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവത്തിന് വരടിയം ഗവ. യുപി സ്കൂളിൽ കലാദീപം തെളിഞ്ഞു. വരടിയം പള്ളി പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പിജെ ബിജു പതാക ഉയർത്തിയതോടുകൂടി ആരംഭമായി. സേവിയർ ചിറ്റിലപ്പള്ളി എം.ആ ഉദ്ഘാടനം ചെയ്തു. അവണൂർ പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഗോപി ആശാൻ കലാദീപം തെളിയിച്ചു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആനി ജോസ് മുഖ്യാതിഥി ആയിരുന്നു. സംഘാടക സമിതി വർക്കിങ് ചെയർമാൻ കെ. കൃഷ്ണകുമാർ, അവണൂർ പഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോംസൺ തലക്കോടൻ വരടിയം ഗവ.യു.പി സ്കൂൾ പ്രധാനധ്യാപികയും കലോത്സവ സംഘടക സമിതി ജനറൽ കൺവീനറുമായ ഇ.ആർ സിന്ധു, ടീച്ചേഴ്‌സ് ഫോറം കൺവീനർ എ.എം. ജയ്സൺ, ടീച്ചേഴ്‌സ് ഫോറം ട്രഷറർ കെ.എൻ.കെ പ്രേംനാഥ്, സുരേഷ് അവണൂർ, എ. ആനന്ദൻ എന്നിവർ സംസാരിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ലിനി, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലക്ഷ്മി സനീഷ്, പഞ്ചായത്ത് അംഗങ്ങളായ എൻ. കെ. രാധാകൃഷ്ണൻ, അഞ്ജലി സതീഷ്, മിനി സൈമൺ, സജീവൻ സിബി, ബിന്ദു സോമൻ, പി.എസ് കൃഷ്ണകുമാരി, ടി.എസ് ജിഷ, തുടങ്ങിയ വരടിയം സെൻറ് ആൻറണീസ് ചർച്ച് വികാരി ഫാ.ഡോ. ജോൺസൺ ചിറ്റിലപ്പിള്ളി, വരടിയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പ്രസാദ്, വരടിയം അയ്യപ്പൻകാവ് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് എം.സുരേന്ദ്രൻ, ഡയറ്റ് ഫാക്കൽറ്റി സി.അനിത, പുഴക്കൽ ബി.പി.സി സാജൻ ഇഗ്നേഷ്യസ്, തൃശൂർ ബി.പി.സി.,യു.ആർ.സി പി.പി. ജയ്സൺ, അന്തിക്കാട് ബി.പി.സി. ബി.ആർ.സി കെ. എച്ച് സിന്ധു, ടീച്ചേഴ്‌സ് ഫോറം ജോ കൺവീനർ കെ.കൃഷ്ണൻകുട്ടി (ജോ. കൺവീനർ, എച്ച്.എം ഫോറം കൺവീനർ ജോഷി ഡി. കൊള്ളന്നൂർ തുടങ്ങിയവർ സംസാരിച്ചു. 17 വരെ വരടിയം ജി.യു.പി സ്കൂളിലാണ് കലോത്സവം നടക്കുന്നത്. 341 മത്സരയിനങ്ങളിലായി 3250ഓളം പ്രതിഭകളാണ് പങ്കെടുക്കുന്നത്.

Advertisement

ജേതാക്കൾക്ക് അവണൂർ പഞ്ചായത്തിന്റെ എവർ റോളിംഗ് ട്രോഫിയും

IMG 20221116 WA0148 1

തൃശൂർ വെസ്റ്റ് ഉപ ജില്ല കലോത്സവത്തിന് എവർറോളിംഗ് ട്രോഫി സംഭാവന ചെയ്ത് അവണൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി.
പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് ,സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങുന്ന പത്ത് മെമ്പർമാർ ചേർന്നാണ്
ഓവറോൾ ട്രോഫി നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി ശങ്കുണ്ണി ട്രോഫി കൈമാറി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ജെ. ബിജു ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന സ്കൂളിന് ഈ ട്രോഫി സമ്മാനിക്കും.

കലോത്സവത്തിന് ശ്രീയായി അവണൂർ കുടുബശ്രീ

IMG 20221115 WA0170

വരടിയം: തൃശൂർ വെസ്റ്റ് ഉപജില്ലാ കലോത്സവത്തിന് ശ്രീയായി മാറിയിരിയ്ക്കുകയാണ് അവണൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ . 14 മുതൽ 17 വരെ വരടിയം ജി.യു.പി.എസിലും പരിസരദേശത്തും നടക്കുന്ന കലോത്സവത്തിന് ഒരു ലക്ഷം രൂപയും പച്ചക്കറികളും നാളികേരവും സമാഹരിച്ചു നൽകിയാണ് സിഡിഎസ് ചെയർപേഴ്സൺ ഷിനി യുടെ നേതൃത്വത്തിൽ വ്യത്യസ്തത തീർത്തത്. പഞ്ചായത്തിലെ 15 വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്നും വാർഡ് മെബർമാരുടെ സംയുക്താഭിമുഖ്യത്തിൽ പിരിച്ചെടുത്ത ഒരു ലക്ഷം രൂപ കലോത്സവ കോർഡിനേഷൻ കമ്മിറ്റി മീറ്റിംഗിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർക്ക് കൈമാറി. നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ കലവറയിൽ ആതിഥ്യമരുളുന്നതും കുടുംബശ്രീ അംഗങ്ങളാണ് ഒരു ദിവസം രാവിലെ 6 മുതൽ രാത്രി വരെ 50 ഓളം കുടുംബശ്രീ അംഗങ്ങൾ കലവറയിലും ഭക്ഷണവിതരണത്തിനുമായി സജീവമാണ്. സാംസ്കാരികോഷയാത്രയിലും മികവാർന്ന പ്രവർത്തനം കുടുംബശ്രീ, ആശ വർക്കർമാർ , ഹരിത കർമ്മസേന അംഗങ്ങളും മുഖ്യ പങ്കു വഹിയ്ക്കുന്നു . കുടുംബശ്രീ സി ഡി എസ് അംഗങ്ങളായ ബിന്ദു സോമൻ , സിന്ധു , ലത, ഇന്ദിര വാസു, ബിനിത , ഷിനി , വത്സല, ഷീന, സരിത, ബിനി ജയശങ്കർ , ഷൈബി ധർമ്മൻ , പ്രതിഭ വിനയൻ , രജന ചിതംബരൻ, ലീന ജോർജ്ജ് , രശ്മി എന്നിവരുടെ നേതൃത്വത്തിൽ ഓരോ യൂണിറ്റിൽ നിന്നും പണം സമാഹരിച്ചത്. പഞ്ചായത്ത്‌പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, വൈസ് പ്രസിഡണ്ട് മിനി ഹരിദാസ് , സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ എൻ കെ , തോംസൺ തലക്കോടൻ, അഞ്ജലി സതീഷ് , മെമ്പർമാരായ ബിന്ദു സോമൻ , ജിഷ പ്രതീബ് , സുരേഷ് അവണൂർ , തോമസ് പുത്തിരി, മണികണ്ഠൻ ഐ ആർ, കൃഷ്ണ കുമാരി , നീ മ രാജീവ്, ജിഷ സുബീഷ്, മിനി സൈമൺ, സജീവൻ സി ബി തുടങ്ങിയവർ പൂർണ പിന്തുണയേകി.

Advertisement