ഗവ.മെഡിക്കൽ കോളേജിൽ മരുന്ന് മാറി കുത്തിവെച്ച സംഭവം: രോഗിയെ കാണാൻ അനുവദിച്ചില്ല, ടി.ജെ.സനീഷ്കുമാർ എം.എല്‍.എ ആശുപത്രിയിൽ കുത്തിയിരിപ്പ് സമരം നടത്തി

24

ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചാലക്കുടി എംഎൽഎ സനിഷ്കുമാർ ജോസഫിന്റെ കുത്തിയിരിപ്പ് സമരം. ചാലക്കുടി പോട്ട സ്വദേശിയായ യുവാവിന് മരുന്നുമാറി നൽകി ഗുരുതരാവസ്ഥയിലായ രോഗിയുടെ വിവരങ്ങൾ കൈമാറിയില്ലെന്നാരോപിച്ചാണ് സമരം. ചാലക്കുടി സ്വദേശി അമലിന് മരുന്നു മാറി നൽകിയതറിഞ്ഞെതിയ സനീഷ് കുമാർ എം എൽ എയാണ് അത്യാഹിത വിഭാഗത്തിന് മുന്നിൽ പ്രതിഷേധിച്ചത്. രോഗിയെ കാണാൻ അനുവദിച്ചില്ല, വിവരങ്ങൾ കൈമാറിയില്ല എന്നാരോപിച്ചാണ് അത്യാഹിത വിഭാഗത്തിന് മുന്നിൽ കുത്തിയിരിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം ഒന്നിനാണ് വാഹനാപകടത്തിൽ പരിക്കേറ്റ അമലിനെ മെഡിക്കൽ കോളജിലെത്തിച്ചത്. കഴിഞ്ഞ 6 ന് ഹെർത്ത് ടോണിക്കിന് പകരം അലർജിക്കും ചുമയ്ക്കുമുള്ള മരുന്നു നൽകി. ശരീരമാസകലം തടിപ്പും ചൊറിച്ചിലും അനുഭവപ്പെട്ടു. തൊട്ടടുത്ത ദിവസം അപസ്മാരവുമുണ്ടായതോടെ വീണ്ടും അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്ക് ഓർത്തോഡോക്ടർക്ക് 3500 രൂപ കൈക്കൂലി നൽകിയെന്ന് അമലിന്റെ കുടും ബം ആരോപിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളജ് അന്വേഷണം തുടരുകയാണ്. 

Advertisement

ആശുപത്രി വികസന സമിതി അംഗങ്ങളായ കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, സി.വി കുര്യാക്കോസ്, പി.വി ബിജു, പൊതുപ്രവർത്തകരായ ജിജോ കുര്യൻ, വൈശാഖ് നാരായണസ്വാമി, പി.ജി ജയദീപ്, അവണൂർ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് അവണൂർ, മണികണ്ഠൻ ഐ ആർ എന്നിവർ എം.എൽ.എക്ക് പിന്തുണയുമായി കുത്തിയിരിക്കുന്നു.

Advertisement