ലോക പ്രസിദ്ധമായ തൃശൂർ പൂരം പോലെയുള്ള ചടങ്ങിന്റെ നേതൃ നിര യിലേക്ക് വനിതകൾ കടന്നു വരുന്നതിനെ സർക്കാരും ടൂറിസം വകുപ്പും പ്രോത്സാഹിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങളുടെ വിവിധ പ്രമാണിമാരെ യുവസംസ്കാരയുടെ ആഭിമുഖ്യത്തിൽ ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കുംനാഥ ശ്രീമൂല സ്ഥാനത്തു നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ മുഖ്യാതിഥി ആയിരുന്നു. പി ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ, യുവസംസ്കാര സെക്രട്ടറി കെ കേശവദാസ് എന്നിവർ പ്രസംഗിച്ചു. യുവസംസ്കാര ഭാരവാഹികളായ ലൂസിഫർ, ഐ മനീഷ്കുമാർ, ജയദേവൻ, ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ഇരു ദേവസ്വങ്ങളുടേയും പ്രമാണിമാരായ രാജേഷ് പൊതുവാൾ, സി വിജയൻ (സെക്രെട്ട റി),പദ്മശ്രീ പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ (മേളം ),പരക്കാട് തങ്കപ്പൻ മാരാർ, കോങ്ങാട് മധു (പഞ്ചവാദ്യം )ഷീന സുരേഷ്,
(വെടിക്കെട്ട് )സുമേഷ്
(ആന പാപ്പാൻ )
വസന്തൻ, പുരുഷോത്തമൻ (ആന ചമയം )
മുരളീധരൻ,സുജിത് (ആലവട്ടം,ചാമരം )
എം എസ് ഭരതൻ, രംഗ നാഥൻ (പന്തം )യൂസഫ് , സൈതലവി (പന്തൽ ) എന്നിവരാണ് സ്നേഹാദരം ഏറ്റു വാങ്ങിയത്.