സമൂഹത്തിന്റെ ലഹരി വിപത്തിനെതിരെ പോരാടാന്‍ വ്യാപാര സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. വ്യാപാരി വ്യവസായി സമിതി ജില്ലാസമ്മേളനത്തോടനുബന്ധിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ യുവ തലമുറയെ വഴി തെറ്റിക്കുന്ന അപകടകരമായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വ്യാപാരി വ്യവസായി സമിതി അംഗങ്ങളുടെ ലഹരി വിരുദ്ധ മനുഷ്യചങ്ങലയും പ്രതിജ്ഞയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബാബു ആന്റണി അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍, കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ഷാജന്‍, സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി, വൈസ് പ്രസിഡന്റ് കെ.എം.ലെനിന്‍, കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി മില്‍ട്ടണ്‍ ജെ.തലക്കോട്ടൂര്‍, ഭാരവാഹികളായ രാജന്‍ ഡയമണ്ട്, ജോയ് പ്ലാശ്ശേരി, അഡ്വ.കെ.ആര്‍.അജിത്ബാബു, എം.എം.ഷൗക്കത്തലി, ജോസ് തെക്കേത്തല, കെ.കേശവദാസ്, സേവ്യര്‍ ചിറയത്ത്, ബിന്ദു സജി, ബീന വിജു തുടങ്ങിയവര്‍ പങ്കെടുത്തു. 26 മുതൽ 28 വരെ തൃശൂർ റീജ്യണൽ തിയേറ്ററിലാണ് സമ്മേളനം.
വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം;
ലഹരി വിരുദ്ധ മനുഷ്യ ചങ്ങലതീർത്ത് വ്യാപാരികൾ
Advertisement
Advertisement