തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവത്തിനിടെ ആന ഇടഞ്ഞു. കൊമ്പൻ കൊമ്പൻ പാണഞ്ചേരി പരമേശ്വരനാണ് ( അടാട്ട് പരമു ) വൈകീട്ട് മൂന്നു മണിയോടെ ഇടഞ്ഞത്. നെറ്റിപ്പട്ടം കെട്ടിയതിന് ശേഷം ആ നയെ എഴുന്നെള്ളിക്കാൻ കൊണ്ടുവന്നതിനിടെയായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന കുനിശ്ശേരി സ്വാമിനാഥനെ (50) മുകളിൽ നിന്നും താഴേക്ക് തട്ടിയിട്ടു. പിന്നീട് ദീപസ്തംഭം തകർത്തു. ആന ഇടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ല. പരിക്കേറ്റയാളെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് മുൻപായി മറ്റ് ആനപാപ്പൻമാരുടെ സഹായത്തോടെ ആനയെ തളച്ച് സ്ഥലത്തു നിന്നും മാറ്റിയതോടെയാണ് ഉത്സവം പുനരാരംഭിച്ചത്.
Advertisement
Advertisement